മായാനദി

Mayanadhi malayalam movie
Mayanadhi
മായാനദി
ജലപ്പരപ്പിനു മുകളിൽ വീഴുന്ന ഭാരഹീനമായ കരിയിലയെ തെല്ലൊന്നു ഇളക്കാൻ മാത്രം പോന്ന നനുത്ത ഓളങ്ങൾ നിറഞ്ഞ നദി മായാനദി. എന്നാൽ തെല്ലൊന്നു കാതുകൂർപ്പിച്ചാൽ കേൾക്കാം ശക്തിയേറിയൊരു ജലപ്രവാഹത്തിന്റെ മുഴക്കം. അതെ പുറമെ ചെറിയൊളങ്ങളുടെ നാട്യം നിലനിർത്തി പ്രബലമായ അടിയൊഴുക്കിനെ പേറുന്നുമുണ്ട് ഈ മായാനദി
ചിത്രത്തിൽ മാത്തനെയും അങ്ങനെത്തന്നെയാണ് വിശേഷിപ്പിക്കേണ്ടത്. നമുക്കവനെ ചെറിയൊരു പുഞ്ചിരിയുടെ അസാന്നിധ്യത്തിൽ കാണാൻ കഴിയുന്ന സമയങ്ങൾ വളരെ വിരളമാണ്.
ഭൂതകാലത്തെ സുഖകരമല്ലാത്ത ഓര്മകളോ തന്നെ ഏതു നിമിഷവും തേടി വന്നേക്കാവുന്ന വിധിയെ കുറിച്ചുള്ള ഭയമോ ഒന്നും ആ ഭാവത്തിൽ നിന്ന് അവനെ അകറ്റുന്നില്ല. അപ്പു വാക്കുകൾകൊണ്ട് നോവിക്കുമ്പോൾ ഉള്ള അമർഷവും പ്രേതിഷേധവും എല്ലാം അവൻ അവൾക്കുമുന്പിൽ പ്രതിഫലിപ്പിക്കുന്നത് അവന്റെ ചിരിയിൽ ഒളിപ്പിച്ചാണ്.
ഒരവസരത്തിൽ അവൾ തന്നെപറയുന്നുണ്ട് അവളല്ല മത്തനാണ് സിനിമയിൽ അഭിനയിക്കേണ്ടതെന്നു.
അതുകൊണ്ടെല്ലാം തന്നെ പ്രേക്ഷകന്റെ ഇഷ്ടങ്ങളേറെയും തന്നിലേക്ക് അടുപ്പിക്കുന്നുണ്ട് മാത്തൻ
ഈസ്റ്റ്വുഡിന്റെ മിസ്റ്റിക് റിവർ എന്ന ചിത്രം അവസാനിക്കുമ്പോൾ ഒരിക്കലും തിരിച്ചുവരാത്ത ഭർത്താവിനെ തിരയുന്ന അന്നയുടെ കണ്ണുകൾ അലട്ടിയതു എങ്ങനെയോ അതുപോലെ തന്നെ ഇവിടെ അപ്പുവിൽ നിന്നും അതുണ്ടാകുന്നു.
ഒരു പക്ഷെ ഈ രണ്ടുപേരും തന്റെ പങ്കാളികളെ മനസ്സിലാക്കുന്നില്ല എന്ന പൊതുവായ തെറ്റിന്റെ ഫലമായിരിക്കും അനുഭവിക്കേണ്ടിവരുന്നത്.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ബിജിബാൽ പറഞ്ഞിരുന്നു 'മയാനദി' എന്ന പേര് ഒരു ഭാഗ്യമാണെന്ന്. മായിക സ്പർശമുള്ള ഓരോ ഫ്രെമുകളിൽ കൂടിയും കഥപറയുന്ന ചിത്രത്തിന് ആ പേര് അത്രകണ്ട് സൗന്ദര്യവും ഭാഗ്യവും തന്നെയാണ്.

Comments

Popular Posts