JOKER (2016)

          വികസനം പുറം മോഡിയിൽ മാത്രം ഒതുങ്ങുമ്പോൾ മറുപുറം എന്നും അതിന്റെ കക്കൂസ് മാലിന്യം പേറാൻ വിധിക്കപെട്ടവരുടെയാണ്.
പ്രതികരിക്കാൻ മടിക്കുന്ന ആ സമൂഹത്തിൽ നിന്ന് ഒരാൾ അതിനു മുതിരണമെങ്കിൽ ബുദ്ധിഭ്രമവും അല്ലാതെ മറ്റൊരു കാരണവും ഉണ്ടാകാനിടയില്ല.
മാന്നാർ മന്നനെ പോലെയുള്ളവരുടെ പ്രതിഷേധങ്ങൾ അതിന്റെ ഗുണഭോക്താക്കൾ ആകേണ്ടവർക്കിടയിൽ പോലും കോമാളിയായി ചിത്രീകരിക്കാനേ ഉതകുന്നുള്ളു .ചില സമീപകാല സംഭവങ്ങൾ അതിനൊരു സാക്ഷ്യമാണ്.

ഇന്ത്യൻ ഭരണകൂട വൈകൃതങ്ങൾക്കു നേരെയുള്ള തുറന്ന വിമർശനമാണ് "ജോക്കർ".
'സേതുലക്ഷ്മി' യിൽ ക്രൂരമായ ഒരു ചിരിയിലൂടെ ഞെട്ടിച്ച ഗുരു സോമസുന്ദരം ഇവിടെ സിനിമ മുഴുക്കെ മാന്നാർ മന്നനായി അത്ഭുതപ്പെടുത്തുന്നു .

Joker വെറുമൊരു കാഴ്ചയിലൊതുങ്ങാതെ പ്രേക്ഷകന്റെ രാഷ്ട്രീയ ബോധത്തെയും ചിന്തകളെയും ഒരുപാട് ചൂഷണ വിധേയമാക്കുന്ന ഒരു കലാസൃഷ്ടികൂടിയാണ്.

Comments

Popular Posts