The Ghazi Attack.
വിശാഖപട്ടണം ഇന്ത്യൻ ഭൂപടത്തിൽ നിന്ന് തന്നെ അപ്രത്യക്ഷമാകേണ്ട സാഹചര്യത്തെ മനഃസാന്നിധ്യം കൊണ്ട് പോരാടി വിജയിച്ച ഒരു കൂട്ടം ഇന്ത്യൻ സൈനികരുടെ കഥയാണ് 'ഖാസി അറ്റാക്ക്' എന്ന സിനിമ പറയുന്നത്.
വെറുമൊരു കഥയല്ല, ചരിത്ര പുസ്തകങ്ങളിൽ ഇടം പിടിക്കാതെ പോയ 1971 ഇൻഡോ-പാക് യുദ്ധത്തിലെ നിർണായകമായ ഒരേടാണ് സിനിമ ആവിഷ്കരിക്കുന്നത്.
പ്രത്യേക ലക്ഷ്യവുമായി ബംഗാൾ ഉത്കടലിലേക്കു പുറപ്പെടാൻ ഒരുങ്ങുകയാണ് 'PNS ഖാസി' എന്ന പാകിസ്ഥാൻ അന്തർവാഹിനി കപ്പൽ.
രഹസ്യവിവരം ലഭിക്കുന്ന ഇന്ത്യൻ നാവിക സേന അതിനെ പ്രതിരോധിക്കാൻ ക്യാപ്റ്റൻ രൺവിജയ് സിങിന്റെ നേതൃത്വത്തിൽ S21 എന്ന സബ്മറൈൻ അയക്കുന്നു.
പ്രതിസന്ധികളും നിരന്തരമായ ടോർപിഡോ ആക്രമണങ്ങളും അതിജീവിച്ച ലക്‌ഷ്യം നേടുന്നതിന് നാവികസംഗം 18 ദിവസത്തോളം കടലിനടിയിൽ കഴിച്ചുകൂട്ടേണ്ടി വരുന്നു. ഈ സംഘർഷഭരിതമായ സന്ദർഭമാണ് സിനിമ അവതരിപ്പിക്കുന്നത്.
സിംഹഭാഗവും കടലിനടിയിലും അന്തർവാഹിനിയിലുമായി അവതരിപ്പിക്കുന്ന സിനിമയുടെ സാംകേതിക മികവ് പ്രശംസിക്കപ്പെടേണ്ടതാണ്.

നടന്ന സംഭവം തന്മയത്വത്തോടെ അവതരിപ്പിക്കുന്ന സിനിമയെ ഇന്ത്യൻ യുദ്ധ
ചിത്രങ്ങളിൽ എക്കാലത്തും ചർച്ചചെയ്യപ്പെടേണ്ടവയുടെ ഗണത്തിൽ ധൈര്യപൂർവ്വം
ഉൾപ്പെടുത്താം.

Comments
Post a Comment