A Bittersweet life (2005) Korean
A BITTERSWEET LIFE (2005)
|Crime,Action-Drama| (South Korea)
|Dir:-Kim Jee-woon| |Starring:-Lee Byung-hun,Kim Yeong-cheol|
കാങ്ങിനു തന്റെ ചെറുപ്പക്കാരിയും സുന്ദരിയുമായ കാമുകിക്ക് ഈയിടെയായി മറ്റാരോടോ ബന്ധം ഉണ്ട് എന്നൊരു സംശയം. അതിന്റെ വാസ്തവം അറിയാനും സത്യമാണെങ്കിൽ ഇരുവരെയും വകവരുത്തനും വിശ്വസ്തനായ Kim Sun-woo നെ അയാൾ ചുമതല പെടുത്തുന്നു.
ബോസ്സിന്റെ നിർദ്ദേശം സ്വീകരിച്ചു Sun-woo ഇറങ്ങുകയാണ്.
.
ഭയമോ തോൽവിയോ ഒന്നും സ്വപ്നത്തിൽ കൂടി അലട്ടിയിട്ടിയിരുന്നില്ലാത്ത, സ്വതവേ പരുക്കനായ Sun-woo നു തുടർന്ന് അനുഭവിക്കേണ്ടിവരുന്നത് മരണത്തേക്കാൾ ക്രൂരമായ പീഡനങ്ങളായിരുന്നു.
എന്നാൽ വകവരുത്താൻ തുടങ്ങുന്ന ശത്രുക്കളിൽ നിന്ന് സാഹസികമായി രക്ഷപെടുന്നു.
തന്നെ നോവിച്ചവർക്കുള്ള പാരിതോഷികം കൊടുക്കാൻ Sun-woo ഇറങ്ങുമ്പോൾ ചോര ചാലുകൾ തോണ്ടിയാണ് കഥ പുരോഗമിക്കുന്നത്.
.
Kim Jee-woon സംവിധാനം ചെയ്ത സിനിമ ഒരു പ്രേടിക്ടബിൽ ആയിട്ടുള്ള കഥയെ ചടുലമായി അവതരണത്തിൽ കൂടി പറയുകയാണ്.
തീവ്രമായ സംഗീതവും Lee Byung-hun ന്റെ മാസ്മരിക പ്രകടനവും അഡാര് ആക്ഷൻ രംഗങ്ങളും നിറഞ്ഞ ഒരു മാരക ചിത്രമാണ് A Bittersweet Life
കൊറിയൻ ആക്ഷൻ മൂവീസ് ഇഷ്ടപ്പെടുന്നവർ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഒരു സൃഷ്ട്ടി.
![]() |
| A BITTERSWEET LIFE MOVIE REVIEW |



Comments
Post a Comment