The man from UNCLE (2015)

The man from UNCLE (2015)
•Adventure/action/comedy•
Dir:- Guy Ritchie
ശീതയുദ്ധം മൂർച്ഛിച്ചുനിൽകുന്ന 60 കളുടെ തുടക്കത്തിൽ ഒരു അമേരിക്കൻ -സോവിയറ്റ് സംയുക്ത ഓപ്പറേഷൻ. തീർത്തും വൈരുധ്യം അല്ലെ... !
എന്നാൽ ആ കൗതുകകരമായ ദൗത്യം പറയുകയാണ് 2015 ൽ ഇറങ്ങിയ the man from UNCLE എന്ന ചിത്രം.
CIA ഏജന്റ് ആയ നെപ്പോളിയൻ സോളോ ഒരു അണ്വായുധ ശൃംഖലയെ പറ്റിയുള്ള അന്വേഷണ ഭാഗമായി ബെർലിനിലാണ്. അവിടെ വെച്ച് ഒരു റഷ്യൻ ഏജന്റിനാൽ തുരത്തപ്പെടുന്ന മുൻ മോഷ്ടാവുകൂടിയായ സോളോ വൈകിയാണ് മനസിലാക്കുന്നത് പിന്തുടർന്ന ആ KGB ഏജന്റുമൊത്താണ് തന്റെ തുടർ ദൗത്യമെന്നത്.

‎സോളോയും റഷ്യൻ ഏജന്റ് ഇല്ല്യ കുര്യാക്കിനും ചേർന്ന് നടത്തുന്ന അണ്വായുധ മാഫിയയെ തേടിയുള്ള രഹസ്യാന്വേഷണമാണ് സിനിമ പങ്കുവെക്കുന്നത്
1964 ൽ ഇതേപേരിൽ ഇറങ്ങിയ ടീവി സീരീസിനെ ആസ്പദമാക്കി ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിയത് ലിയോണൽ വിഗ്രാമും ഗയ്‌ റിച്ചിയും ചേർന്നാണ്
ഹെൻറി കാവിലും അർണി ഹമ്മറും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ആക്ഷന് ഒപ്പം കോമഡിക്കും പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.
അഡ്വെഞ്ചർ,സ്പൈ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു തനി ഗയ്‌ റിച്ചി സ്റ്റൈൽ വിഭവമാണ് ഈ സിനിമ.
The man from UNCLE movie, adventure hollywood movie

Comments

Popular Posts