At the End of the Tunnel - Spanish crime thriller


Argentina spanish crime Thriller film, film review

At the End of the Tunnel (2016)

•Crime\Thriller•

Country -Argentina
വളർത്തുനായ കാസമിറോ മാത്രമാണ് ചലനശേഷി നഷ്ടപെട്ട കാലുമായി വീൽചെയറിൽ കഴിയുന്ന ജോക്വിന് കൂട്ടായി വീട്ടിലുള്ളത്. 
അങ്ങനെയിരിക്കെ മുകളിലത്തെ നിലയിൽ വാടകയ്ക്ക് താമസിക്കാൻ ഒരു യുവതിയും കുട്ടിയും എത്തുന്നു.
കമ്പ്യൂട്ടർ എൻജിനിയറായ ജോക്വിൻ തന്റെ ബേസ്‌മെന്റിലുള്ള വർക്ഷോപ്പിൽ ഇരിക്കവേ ചുമരിനപ്പുറത്ത് ഉണ്ടാകുന്ന ആധാരണമായ ശബ്ദത്തിലെ ദുരൂഹതകൾ തിരയാതിരുന്നില്ല.
സമീപത്തുള്ള ഒരു ബാങ്ക് കൊള്ളയടിക്കാൻ അതുവഴി ഒരു തുരങ്കം ഉണ്ടാക്കുന്ന സംഘമാണ് അതെന്ന്‌ അയാൾ മനസിലാക്കുന്നു.
തന്റെ വർക്ഷോപ്പിന്‌ അടിയിൽ കൂടെയും കടന്നുപോകുന്ന ആ തുരങ്കം വഴിയുള്ള കൊള്ളയിൽ മറ്റാരുമറിയാതെ സ്വതീനമില്ലാത്ത കാലുമായി തന്റെ സ്വതീനവും അറിയിക്കുകയാണ് അയാൾ...
പരിമിതമായ ലൊക്കേഷനിൽ ചിത്രീകരിച്ച സാങ്കേതിക മികവ് പുലർത്തുന്ന ചിത്രം അത്യന്തം ഉദ്ദേഗം നിറക്കുന്നതിൽ പരിമിതി ഒട്ടും കാണിക്കുന്നില്ല.
സസ്പെന്സുകൊണ്ടോ വേഗത കൂടുതൽ കൊണ്ടോ അല്ലാതെ തന്നെ ഓരോ നിമിഷവും ആകാംഷ സൃഷ്ട്ടിച്ച് പിടിച്ചിരുത്തുന്നുണ്ട് ചിത്രം.
ത്രില്ലർ പ്രേമികൾക്ക് സംശയമില്ലാതെ കണ്ടിരിക്കാം റിക്കാർഡോ ഡാരിൻ ഇല്ലാത്ത ഈ മികച്ച അർജന്റൈൻ മൂവി.

Comments

Popular Posts