പ്രണയവും യുദ്ധവും പലായനയും - Ali and Nino

1937 ഇൽ പ്രസിദ്ധീകരിച്ച അസര്ബൈജാനി മുസ്ലിം യുവാവിന്റെയും ക്രിസ്ത്യൻ പെൺകുട്ടിയുടേയും പ്രണയം പറയുന്ന നോവൽ ആയിരുന്നു അലി ആൻഡ് നിനോ. കുർബാൻ സൈദിന്റെ 30 ഇൽ അതികം ഭാഷയിലേക്കു പ്രഭാഷപ്പെടുത്തിയ ബുക്കിന്റെ ചലച്ചിത്ര ഭാഷ്യമാണ് അതെ പേരിലുള്ള ഈ സിനിമ.

പ്രണയത്തിനു പലപ്പോഴും വിലങ്ങുതടിയാകുന്ന മതം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ മാത്രം പറയുന്ന കഥയല്ല. മറിച്ച് 1918 -20 കാലഘട്ടത്തിലെ റഷ്യൻ ബോൾഷെവിക് സൈന്യം അസർബൈജാൻ പ്രദേശവും ബാകൂ എന്ന പട്ടണത്തിനും മേൽ നടത്തുന്ന കടന്നുകയറ്റം ഈ രണ്ടു കമിതാക്കളുടെ അനുഭവങ്ങളിലൂടെ ആവതരിപ്പുകയാണ് സിനിമ.
സമൂഹത്തിൽ ഉയർന്ന കുടുംബങ്ങളിൽ ജനിച്ചവരായിരിന്നിട്ടു കൂടി പ്രണയ സാഫല്യത്തിനായി അവർ അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധികൾക്കൊന്നും ഒട്ടും കുറവുണ്ടായിരുന്നില്ല.
അതിനു വേണ്ടി പല സാഹചര്യങ്ങളിലും പല നാടുകളിലേക്ക് ചേക്കേറേണ്ടിയും വരുന്നു ഇരുവർക്കും. 


സംഘർഷങ്ങൾക്കും നയതന്ത്രത്തല ചർച്ചകൾക്കുമിടയിൽ അസർബൈജാൻ റിപ്പബ്ലിക് രാജ്യം രൂപീകൃതമാകുന്നു. അതിനെ തുടർന്ന് അലി നിർണായകമായ ഒരു ഭരണ ചുമതലയും വഹിക്കേണ്ടി വരുന്നു. എന്നാൽ ഇതൊന്നും രാജ്യനേരിടുന്ന റഷ്യൻ ആക്രമണത്തിനും അരക്ഷിതാവസ്ഥക്കും ഒരു അന്ത്യം ആയിരുന്നില്ല .
വീണ്ടും തുടരുന്ന യുദ്ധം അവരെ മറ്റൊരു പലായനത്തിലേക്കാണ്‌ നയിക്കുന്നത്.
മനസില്ലാ മനസോടെ അലിയെ യുദ്ധമുഖത്തേക്കു പോകാൻ സമ്മതിക്കുന്ന നിനോയുടെ മുഖം സിനിമ അവസാനിച്ചാലും മനസിനെ അലട്ടുന്നതാണ്
ഒരു പ്രണയകഥയെ അതിലും പ്രാധാന്യമർഹിക്കുന്ന ഒരു നാടിൻറെ തന്നെ ചരിത്രവും മികവുറ്റ രീതിയിൽ ഒന്നുചേർന്ന് അവതരിപ്പിക്കപെടുന്നു ചിത്രത്തിൽ.

ഓരോ ഋതുകളിലായി പലായനം ചെയ്യപെടേണ്ടിവരുന്ന കഥാപാത്രങ്ങൾക്കൊപ്പമുള്ള യാത്ര തരുന്ന സമ്പന്നമായ വിഷ്വൽസ് സിനിമ നല്ലൊരു ദൃശ്യമുഭവം കൂടിയാക്കി മാറ്റുന്നു.

Comments

Popular Posts